SignIn
Kerala Kaumudi Online
Thursday, 19 September 2024 4.14 AM IST

നമീബിയയ്ക്ക് ചരിത്ര വിജയം

Increase Font Size Decrease Font Size Print Page

namibia

അബുദാബി: ട്വന്റി-20 ലോകകപ്പ് ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ നമീബിയ 6 വിക്കിന് നെതർലൻഡ്‌സിനെ കീഴടക്കി. ലോകകപ്പ് സ്റ്റേജിൽ നമീബിയയുടെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.മറുപടിക്കിറങ്ങിയ നമീബിയ 19 ഓവറിൽ4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (166/4)​. ജയത്തോടെ നമീബിയ സൂപ്പർ 12 റൗണ്ട് പ്രതീക്ഷകൾ സജീവമാക്കി.

40 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പെടെ 66 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് വീസാണ് നമീബിയയുടെ വിജയ ശില്പി. ക്യാപ്ടൻ ഗെെർഹാർഡ് ഇറാസ്മസ് 22 പന്തിൽ നിന്ന് 32 റൺസെടുത്തു.

നേരത്തേ 56 പന്തിൽ 70 റൺസെടുത്ത ഓപ്പണർ മാക്സ് ഒദൗഡാണ് നെതർലൻഡ്‌സിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. കോളിൻ അക്കർമാൻ 35 റൺസെടുത്തു.നമീബിയക്കായി ഫ്രൈലിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, NAMIBIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.