SignIn
Kerala Kaumudi Online
Friday, 20 September 2024 12.45 AM IST

മികച്ച മലയാളി ബോക്സിംഗ് താരങ്ങൾക്ക് മേരി കോം അക്കാഡമിയിൽ സൗജന്യ പരിശീലനം

Increase Font Size Decrease Font Size Print Page

mery-kom

തിരുവനന്തപുരം: കേരളത്തിൽ നിന്നുമുള്ള മികച്ച ബോക്സിംഗ് താരങ്ങൾക്ക് തന്റെ അക്കാഡമിയിൽ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു പ്രശസ്ത ബോക്സിങ് താരം മേരി കോം. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഒട്ടനവധി ബോക്സിംഗ് താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തിൽ നിന്നും രാജ്യാന്തര മത്സരത്തിന് പ്രാപ്തരായ താരങ്ങൾ വരുന്നില്ല. കേരളത്തിൽ നിന്നുള്ള കഴിവുറ്റ യുവ ബോക്സിംഗ് താരങ്ങൾ വന്നാൽ തന്റെ അക്കാഡമിയിൽ സൗജന്യ പരിശീലനം നൽകും. ഒളിമ്പിക് അസോസിയേഷൻ പോലുള്ള സംഘടനങ്ങൾ ഇത്തരത്തിൽ രാജ്യാന്തര താരങ്ങളെ വളർത്തിയെടുക്കാൻ മുൻ കൈയടുക്കണമെന്നും മേരികോം അഭിപ്രായപ്പെട്ടു. ഒളിമ്പിക്സിൽ ഒരു സ്വർണം നേടണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹം. നിലവിൽ കൂടുതൽ ശ്രദ്ധ ജൂലായിൽ ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിലാണെന്നും അവർ പറഞ്ഞു.

ടൂർണമെന്റുകൾ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരള ഗെയിംസ് പോലുള്ള കായിക മത്സരങ്ങൾ താരങ്ങൾക്ക് പ്രചോദനമാകുമെന്ന് പി.ആർ. ശ്രീജേഷ് പറഞ്ഞു. കൊവിഡിനുശേഷം മന്ദഗതിയിലായ കളിക്കളത്തിലേക്ക് കുട്ടികൾക്ക് തിരിച്ചുവരാൻ കേരള ഗെയിംസ് ഉപകാരപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

കേരളം കായിക തരങ്ങൾക്ക് നൽകുന്ന പിന്തുണയിൽ അതിയായ സന്തോഷമുണ്ടെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ച ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കലം നേടിയ ബജ്രംഗ് പൂനിയ പറഞ്ഞു.

ജയവും തോൽവിയും കളിയുടെ ഭാഗമാണെന്നും നിങ്ങൾക്ക് കിട്ടുന്ന അവസരങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തണമെന്നും ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ രവി ദഹിയ അഭിപ്രായപ്പട്ടു. വാർത്താസമ്മേളനത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്, വൈസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ, എക്സിക്യൂട്ടീവ് മെമ്പർ ബിനോയ് ജോസഫ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, MERY KOM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.