ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഈ സീസണിലെ ഏറ്റവും മികച്ച കോച്ചിനുള്ള പുരസ്കാരം ലിവർപൂളിന്റെ യൂർഗൻ ക്ലോപ്പിന്. മാഞ്ചസ്റ്റർ സിറ്റിയെ പ്രിമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച പെപ് ഗ്വാർഡിയോളയുടെ വെല്ലുവിളി മറികടന്നാണ് ലീഗ് മാനേജേഴ്സ് അസോസിയേഷൻ നടത്തിയ വോട്ടെടുപ്പിൽ ക്ലോപ്പ് പുരസ്കാരത്തിന് അർഹനായത്.
പ്രിമിയർ ലീഗില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ മികച്ചതാണ്. എഫ്.എ കപ്പ് കിരീടം സ്വന്തമാക്കിയ ക്ളോപ്പും കൂട്ടരും . ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഇടം നേടിയിട്ടുണ്ട്. ഈ മാസം 29 ന് നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡാണ് ലിവർപൂളിന്റെ എതിരാളി.
54 കാരനായ ക്ലോപ്പ് ജർമൻ ക്ലബ്ബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് 2015ലാണ് ലിവർപൂളിലെത്തുന്നത്. ക്ലോപ്പ് സ്ഥാനമേറ്റശേഷമാണ് ലിവർപൂളിന്റെ കിരീടവരൾച്ചയ്ക്ക് അറുതിയായത്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ചെമ്പടയെ മാറ്റിയെടുക്കാൻ ക്ലോപ്പിന് സാധിച്ചു.പ്രിമിയർ ലീഗ്,എഫ്.എ കപ്പ്,ലീഗ് കപ്പ്,ചാമ്പ്യൻസ് ലീഗ്,യൂറോപ്പ ലീഗ്,ക്ളബ് ലോകകപ്പ് എന്നിവയിലെല്ലാം ക്ളോപ്പിന് കീഴിൽ ലിവർപൂൾ കിരീടം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |