ജക്കാർത്ത: ഇന്ത്യൻ സൂപ്പർ താരം എച്ച്.എസ്. പ്രണോയ് ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നു.ഡെൻമാർക്കിന്റെ റാസ്മസ് ഗെംകെയെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് പ്രണോയ് സെമിഉറപ്പിച്ചത്. 40 മിനിട്ടിൽ 21-14,21-12ന് പ്രണോയ് ജയിച്ചു കയറി. ഒരുമാസം മുൻപ് തോമസ് കപ്പ് സെമിയിൽ ഡെൻമാർക്കിനെതിരെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഗെംകേയെ പ്രണോയ് കീഴടക്കിയതോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലിൽ ഇന്തോനേഷ്യയെ വീഴ്ത്തി ഇന്ത്യ ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ചാമ്പ്യന്മാരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |