കോട്ടയം : മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ നടന്ന സംസ്ഥാന ജൂനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെൺകുട്ടികളിൽ കോഴിക്കോടും ജേതാക്കളായി. ആൺകുട്ടികളുടെ ഫൈനലിൽ കോട്ടയം 93-38ന് പത്തനംതിട്ടയെ കീഴടക്കിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് 67-49ന് തൃശൂരിനെ തോൽപ്പിച്ചു.ഇരുവിഭാഗങ്ങളിലും എറണാകുളം മൂന്നാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |