SignIn
Kerala Kaumudi Online
Thursday, 19 September 2024 1.05 AM IST

അമ്മയെ കാമറയിൽ ഒപ്പിയെടുത്ത് ഒളിമ്പ്യ

Increase Font Size Decrease Font Size Print Page

ന്യൂയോർക്ക്: സെറീന വില്യംസ് തന്റെ അവസാന യു.എസ് ഓപ്പണിന്റെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ഗാലറിയിൽ താരമായത് നാലുവയസുകാരിയായ മകൾ അലക്‌സിസ് ഒളിമ്പ്യയാണ്. ഗാലറിയിലിരുന്ന് തന്റെ കുഞ്ഞുകാമറയിൽ അമ്മയുടെ കളി പകർത്തുകയായിരുന്ന ഒളിമ്പ്യ അമ്മയെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല.

1999-ൽ സെറീന ആദ്യമായി യുഎസ് ഓപ്പൺ നേടിയപ്പോൾ ധരിച്ചിരുന്ന പോലുള്ള വെളുത്ത ബീഡ്‌സ് മുടിയിലണിഞ്ഞാണ് ഒളിമ്പ്യ മത്സരം കാണാനെത്തിയത്. ഒളിമ്പ്യ ധരിച്ചിരുന്ന വസ്ത്രവും സെറീന ധരിച്ചിരുന്ന വസ്ത്രത്തിന് സമാനമായതായിരുന്നു.

ആർതർ ആഷെ സ്റ്റേഡിയത്തിലെത്തിയ സെറീനയെ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ വരവേറ്റത്. ഈ സീസണോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച താരത്തിന്റെ ആദ്യ മത്സരം കാണാൻ എത്തിയ കാണികൾ(29,402) റെക്കാഡായി. മു, യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഹോളിവുഡ് നടൻ ഹ്യൂഗ് ജാക്ക്മാൻ എന്നിവരും കാണികൾക്കിടയിലുണ്ടായിരുന്നു. ഇതോടൊപ്പം സെറീനയുടെ ഭർത്താവ് അലക്‌സിസ് ഒഹാനിയൻ, അമ്മ ഒറാസിൻ പ്രിൻസ്, ഏജന്റുമാരായ ജിൽ സ്‌മോള്ളർ, വോഗ് മാഗസിൻ എഡിറ്റർ അന്ന വിൻടൂർ, മാർട്ടിന നവരത്തിലോവ, മൈക്ക് ടൈസൻ തുടങ്ങിയവരും കളികാണാനെത്തിയിരുന്നു.

23 ഗ്രാൻസ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നീസ് കോർട്ട് അടക്കിവാണിരുന്ന സെറീന പരുക്കിനെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2017-ലെ ഓസ്‌ട്രേലിയൻ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാൻസ്ലാം നേട്ടം. 24 ഗ്രാൻസ്ലാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിന് ഒരു കിരീടം മാത്രം അകലെയാണ് സെറീന.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SERENA DAUGHTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.