
ഇക്വഡോര്‍: ടിവി പരിപാടിയുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ സ്റ്റുഡിയോയില്‍ തോക്കുധാരികള്‍ ഇരച്ചുകയറി പരിപാടി തടസപ്പെടുത്തി. ഇക്വഡോറിലെ ടിവി സ്റ്റേഷനായ ടിസിയുടെ തത്സമയ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ച ആയുധധാരികള്‍ കടന്നുകയറി അക്രമം കാണിച്ചത്.
ചാനലില്‍ ലൈവ് പ്രോഗ്രാം നടക്കുന്ന സമയത്ത് തോക്കുകളുമായി സ്റ്റുഡിയോയില്‍ എത്തിയ അക്രമകാരികള്‍ തോക്കുകള്‍ ഉയര്‍ത്തിക്കാട്ടി ജീവനക്കാരോടു തറയില്‍ ഇരിക്കാന്‍ പറഞ്ഞു. ഇതിനിടെ വെടിയുടെ ശബ്ദം കേള്‍ക്കുകയും ചാനലില്‍ നടന്നുകൊണ്ടിരുന്ന ടെലിവിഷന്‍ പരിപാടി തടസപ്പെടുകയുംചെയ്തു.
അതേസമയം മറ്റൊരു ചാനല്‍, അക്രമം നടന്ന ചാനലിന്റെ പുറത്തുനിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. ശക്തമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇക്വഡോറില്‍ പ്രസിഡന്റ് ഡാനിയല്‍ നൊബോവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്താണ് ടിവി ചാനല്‍ അതിക്രമ സംഭവം നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
