SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ പുറത്ത്; മൈറ്റി ഓസീസിനെ മറികടന്ന് സിംബാബ്‌വെ സൂപ്പര്‍ എട്ടില്‍

Increase Font Size Decrease Font Size Print Page
t20-world-cup

പള്ളിക്കെലേ (ശ്രീലങ്ക): ട്വന്റി 20 ലോകകപ്പില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാരും വമ്പന്‍മാരുമായ ഓസ്‌ട്രേലിയ പുറത്ത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും സിംബാബ്‌വെയും സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. സിംബാബ്‌വെ, ശ്രീലങ്ക എന്നിവരോട് തോല്‍വി വഴങ്ങിയതാണ് ഓസീസിന് വിനയായത്. കങ്കാരുക്കള്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഇന്നത്തെ സിംബാബ്‌വെ - അയര്‍ലാന്‍ഡ് മത്സരത്തില്‍ ഐറിഷ് ടീം വിജയിക്കണമായിരുന്നു. എന്നാല്‍ മഴ കാരണം ഈ മത്സരം ഉപേക്ഷിച്ചതോടെയാണ് ഓസീസ് പുറത്തായത്.

സൂപ്പര്‍ എട്ടില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കൊപ്പമാണ് സിംബാബ്‌വെ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരാണ് രണ്ടാം ഗ്രൂപ്പില്‍ സ്ഥാനം ഉറപ്പിച്ച ടീമുകള്‍. നാളെ നടക്കുന്ന പാകിസ്ഥാന്‍ - നമീബിയ മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. എന്നാല്‍ ഈ മത്സരത്തില്‍ നമീബിയയാണ് വിജയികളെങ്കില്‍ അമേരിക്ക ആയിരിക്കും സൂപ്പര്‍ എട്ടിലെ അവശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തിന് അവകാശികള്‍.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആരും തന്നെ പ്രതീക്ഷിക്കുകയോ പ്രവചിക്കുകയോ ചെയ്തിരുന്നതല്ല ബി ഗ്രൂപ്പില്‍ നിന്ന് ഓസ്‌ട്രേലിയ അടുത്ത റൗണ്ട് കാണാതെ പുറത്താകുമെന്നത്. എന്നാല്‍ സിംബാബ്‌വെയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് മിച്ചല്‍ മാര്‍ഷിനും സംഘത്തിനും തിരിച്ചടിയായി. ബിബിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലുള്ള സ്റ്റീവ് സ്മിത്തിനെ ഒരു കളിയില്‍ പോലും കളിപ്പിക്കാതിരുന്നതും ഓസീസ് കാണിച്ച മണ്ടത്തരമാണെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

TAGS: NEWS 360, SPORTS, T20 WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY