മോസ്കോ : യുക്രെയിനിലെ ഖാർക്കീവ് അതിർത്തിയിൽ റഷ്യൻ ആക്രമണം ശക്തം. അഞ്ച് ഗ്രാമങ്ങൾ റഷ്യ പിടിച്ചെടുത്തു. വെള്ളിയാഴ്ച മുതലാണ് ഖാർക്കീവിലേക്ക് റഷ്യയുടെ അതിർത്തി കടന്നുള്ള ആക്രമണം ആരംഭിച്ചത്. 1,700 പേരെ ഒഴിപ്പിച്ചെന്ന് യുക്രെയിൻ അറിയിച്ചു. 2022 ഫെബ്രുവരിയിൽ ഖാർക്കീവ് ആക്രമിച്ച റഷ്യ ഇസിയം അടക്കം പ്രധാന നഗരങ്ങൾ പിടിച്ചെടുത്തിരുന്നു. എന്നാൽ അന്നേ വർഷം സെപ്തംബറിൽ പ്രത്യാക്രമണത്തിലൂടെ യുക്രെയിൻ ഖാർക്കീവ് തിരിച്ചുപിടിച്ചു.
ഖാർക്കീവിനോട് ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗൊറോഡിൽ സമീപകാലത്ത് യുക്രെയിൻ ആക്രമണം ശക്തമായതോടെയാണ് റഷ്യയുടെ പുതിയ നീക്കം. ഇതിനിടെ, കിഴക്കൻ യുക്രെയിനിൽ, റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്കിലെ എണ്ണ സംഭരണശാലയിലുണ്ടായ യുക്രെയിൻ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |