വിവാദമായി മസ്കിന്റെ നാസി സല്യൂട്ട്

Wednesday 22 January 2025 12:47 AM IST

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ അഭിസംബോധന ചെയ്യുന്നതിനിടെ ഇലോൺ മസ്ക് നാസി സല്യൂട്ടിന് സമാനമായ ആംഗ്യം വിവാദമാകുന്നു. ഇത് സാധാരണ വിജയമായിരുന്നില്ലെന്നും മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശേഷം വലതുകൈ നെഞ്ചിൽ അടിച്ച് മുകളിലേക്ക് നീട്ടി ജനത്തെ അഭിസംബോധന ചെയ്തു. ഈ ആം​ഗ്യമാണ് വിവാദത്തിന് വഴി ഒരുക്കിയത്. അതേസമയം വിവാദങ്ങൾക്കിടെ "ഭാവി വളരെ ആവേശകരമാണ്" എന്ന കുറിപ്പോടെ മസ്ക് എക്സിൽ വീഡിയേ റീട്വീറ്റ് ചെയ്തു. അതിൽ ഈ ഭാഗം ഉൾപ്പെടുത്തിയിട്ടില്ല.

ബൈബിൾ തൊട്ട്

സത്യപ്രതിജ്ഞ

1861ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955ൽ തന്റെ അമ്മ നൽകിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.