ബ്രസൽസ്: 5 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ എടുക്കാനുള്ള അനുമതി നല്കി യൂറോപ്യൻ യൂണിയൻ.
5നും 11നും ഇടയിലുള്ള കുട്ടികളിൽ കുത്തിവയ്കാനാണ് അനുമതി. യൂറോപ്പിൽ കൊവിഡ് കേസുകൾ വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. കുട്ടികൾക്കുള്ള ഫൈസറിന്റെ കൊവിഡ് വാക്സിന് കോമിർനേറ്റി എന്നാണ് പേര്. കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്സിൻ കൊവിഡ് വൈറസിനെതിരെ 90.7 ശതമാനം ഫലപ്രദമാണെന്ന് കണ്ടതായി ഫൈസർ പറയുന്നു.
പത്ത് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകൾ മൂന്നാഴ്ച ഇടവേളയിലാണ് കുട്ടികൾക്ക് നൽകേണ്ടത്. വാക്സിനെടുത്താൽ കുറച്ചു ദിവസം ചെറിയ പനിയും ശരീരവേദനയും കുട്ടികൾക്ക് ഉണ്ടാകാം. 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മേയിൽ ഫൈസർ വാക്സിൻ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |