SignIn
Kerala Kaumudi Online
Thursday, 19 September 2024 12.46 PM IST

ചക്ക് ദേ ഫട്ടേ ഇന്ത്യ : അഭിമാനമാണ് ഹർനാസ്

Increase Font Size Decrease Font Size Print Page

harnaaz-sandhu

ടെൽ അവീവ്:ചക്ക് ദേ ഫട്ടേ ഇന്ത്യ ... വിശ്വസുന്ദരി കിരീടമണിഞ്ഞതിന് ശേഷം ഹർനാസ് സന്ധു ആനന്ദക്കണ്ണീരണിഞ്ഞ് ഉച്ചത്തിൽ പറഞ്ഞ വാക്കുകളാണിവ. ഇന്ത്യ മുന്നോട്ട് പോകൂ എന്നാണീ വാക്കിന്റെ അർത്ഥം. ഈ ലോകം മുഴുവൻ നിങ്ങളുടേതാണെന്ന് കരുതി തിളങ്ങൂ..എന്നാണ് ഹർനാസ് തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ കുറിച്ചിരിക്കുന്നത്. ഹർനാസിന്റെ വിജയം ഈ വാക്കുകൾ അന്വർത്ഥമാക്കി.

കഴിഞ്ഞ ദിവസം വരെ പഞ്ചാബ് സിനിമയിലെ ഒരു പുതുമുഖ നടി മാത്രമായിരുന്നു സന്ധു. യോഗയും, പാട്ടും, അഭിനയവും, പാചകവും, നീന്തലും, ചെസും ജീവനാണ് 21കാരിയായ ഈ ഛണ്ഡീഗഢുകാരിയ്ക്. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം മോഡലിംഗാണ് ഹർനാസ് തന്റെ കരിയറായി തിരഞ്ഞെടുത്തത്. മികച്ച ബ്രാൻഡുകളുടെ മോഡലാകാൻ ചെറുപ്പത്തിൽ തന്നെ ഹർനാസിന് സാധിച്ചു. തിരക്കേറിയ മോഡലിംഗ് ജീവിതത്തിനിടയിലും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാന്തര ബിരുദം ചെയ്യുന്നുണ്ട് ഹർനാസ്. മിസ് യൂണിവേഴ്സ് മത്സരത്തിന് മുൻപ് തന്നെ നിരവധി സൗന്ദര്യ മത്സരങ്ങളിൽ ഹർനാസ് മത്സരിച്ചിരുന്നു. മിസ് ദീവ യൂണിവേഴ്സ് 2021, ടൈം മാഗസിൻ ഫ്രഷ് ഫേസ് ചണ്ഡീഗഢ്, മിസ് മാക്സ് എമർജിംഗ് സ്റ്റാർ ഇന്ത്യ, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് എന്നീ മത്സരങ്ങളിൽ വിജയിയായിരുന്നു.

യാരാ ദിയാൻ പൂ ബരാൻ, ബായ് ജി കൂട്ടാംഗേ എന്നീ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം അവതരിപ്പിച്ചിരുന്നു. നാടകരംഗത്തും സജീവമാണ്. കുതിര സവാരിയിൽ വിദഗ്ദ്ധയാണ് ഹർനാസ്. തന്റെ ഭക്ഷണത്തിലും ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധയാണ് ഹർനാസ് പുലർത്തുന്നത്.

 പ്രചോദനം പ്രിയങ്ക ചോപ്ര

പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്ന് ഹർനാസ് പല വേദികളിലും ഹർനാസ് ആവർത്തിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചു തനിക്ക് അവസരം കിട്ടുന്ന വേദികളിലും വാചാലാകാറുണ്ടവർ. ആ​ഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഹർനാസിന് കൃത്യമായ കാഴ്ചപ്പാടുകളുണ്ട്.

 അമ്മയാണ് എന്റെ താരം

പരമ്പരാഗത മാമൂലുകളെ അവഗണിച്ച് മികച്ച വിദ്യാഭ്യാസം നേടിയ അമ്മയാണ് തനിയ്ക്ക് ശക്തി പകരുന്നതെന്ന് ഹർനാസ് പറയുന്നു. അമ്മയുടെ കഷ്ടപ്പാടുകളെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്നും പിന്നിട്ട വഴികളിൽ താൻ തളരാതിരുന്നത് അതുകൊണ്ടാണെന്നും ഹർനാസ് കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, HARNAAZ SANDHU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.