സോൾ : നിരോധിത ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. മിസൈൽ 6,000 കിലോമീറ്റർ ഉയരത്തിൽ 1,100 കിലോമീറ്റർ ദൂരത്തിൽ പറന്നതായും ശേഷം ജപ്പാന് സമീപം പടിഞ്ഞാറൻ കടലിൽ പതിച്ചെന്നും ജപ്പാനീസ് അധികൃതർ അറിയിച്ചു. യു.എസിനെ വരെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തര കൊറിയ തങ്ങളുടെ മിസൈൽ പരീക്ഷണങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചുവരികയാണ്. ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകളും ഉപരോധങ്ങളും മറികടന്നാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ. ഈ വർഷം ഉത്തര കൊറിയ നടത്തുന്ന 11ാമത്തെ മിസൈൽ പരീക്ഷണമാണ് ഇതെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |