ലോസ്ആഞ്ചലസ് : അമേരിക്കൻ ഗായികയും ഗ്രാമി ജേതാവുമായ നെയോമി ജഡ് ( 76 ) അന്തരിച്ചു. യു.എസിലെ ഏറെ പ്രശസ്ത സംഗീത വിഭാഗമായ കൺട്രി മ്യൂസികിലൂടെയാണ് നെയോമി ആരാധക ശ്രദ്ധനേടിയത്. നടി ആഷ്ലി ജഡ്, ഗായിക വൈനോന ജഡ് എന്നിവർ മക്കളാണ്.
മരണകാരണം വ്യക്തമല്ല. ഏറെ നാളായി വിവിധ രോഗങ്ങൾ നെയോമിയെ അലട്ടിയിരുന്നു. വിഷാദം അടക്കമുള്ള മാനസിക പ്രശ്നങ്ങളും നെയോമിയെ ബാധിച്ചിരുന്നു.
1970കളിലാണ് നെയോമി മകൾ വൈനോനയുമായി ചേർന്ന് ' ദ ജഡ്സ് " എന്ന സംഗീത ഗ്രൂപ്പിന് തുടക്കമിട്ടത്. എന്നാൽ, 1983ലാണ് ദ ജഡ്സ് ശ്രദ്ധിക്കപ്പെടുന്നത്. 5 ഗ്രാമികളാണ് ദ ജഡ്സിലൂടെ നെയോമിയും മകളും സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |