ശ്രീനഗർ : ജമ്മുകാശ്മീരിലെ അനന്തനാഗിൽ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഭീകരരുടെ പക്കൽ നിന്ന് വെടിമരുന്നുകളും തോക്കും മറ്റും കണ്ടെത്തിയെന്ന് കാശ്മീർ സോൺ പൊലീസ് അറിയിച്ചു. ഇന്നലെ ബിജ്ബെഹാര മേഖലയിൽ ഷാദിപ്പോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചിൽ തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |