SignIn
Kerala Kaumudi Online
Thursday, 19 September 2024 1.35 PM IST

രാജസിംഹാസനത്തിൽ എലിസബത്ത് രാജ്ഞി 70 വർഷം, പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Increase Font Size Decrease Font Size Print Page
queen

ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ ഭാഗമായ പ്രൗഢഗംഭീരമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജൂൺ അഞ്ച് വരെയാണ് ബക്കിംഗ്‌ഹാം പാലസിൽ ആഘോഷ പരിപാടികൾ നടക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 6നാണ് രാജ്ഞിയുടെ കിരീടധാരണത്തിന് 70 വർഷം തികഞ്ഞത്. അന്ന് പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ആഘോഷ പരിപാടികൾ ജൂണിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് എലിസബത്ത് രാജ്ഞിയ്ക്കാണ്.

1952 ഫെബ്രുവരി ആറിനാണ് നിലവിൽ 96 വയസുള്ള എലിസബത്ത് രാജ്ഞിയായത്. 63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയായിരുന്നു ഇതിന് മുന്നേ ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് സിംഹാസനത്തിന്റെ ഉടമ. ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായ എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന ബഹുമതിയും രാജ്ഞിയ്ക്കാണ്.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപക പുഡിംഗ് മത്സരങ്ങൾ, സൈനിക പരേഡുകൾ, പാർട്ടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് മുതൽ നാല് ദിവസം ബ്രിട്ടണിൽ പൊതു അവധിയാണ്. ഏപ്രിൽ 21നാണ് രാജ്ഞിയുടെ പിറന്നാളെങ്കിലും ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് അത് ബ്രിട്ടണിൽ ഔദ്യോഗികമായി ആഘോഷിക്കുന്നത്. ഇത്തവണ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കൊപ്പം മിലിട്ടറി പരേഡോടെ രാജ്ഞിയുടെ പിറന്നാൾ ആഘോഷവും നടക്കും.

​മ​ക്ക​ളാ​യ ​ചാ​ൾ​സ് ​രാ​ജ​കു​മാ​ര​ൻ,​ ​ആ​ൻ​ ​രാ​ജ​കു​മാ​രി,​ ​എ​ഡ്വേ​ഡ് ​രാ​ജ​കു​മാ​ര​ൻ​, ചാൾസിന്റെ ഭാര്യ കാമില, ചാൾസിന്റെ മകൻ വില്യം, ഭാര്യ കേറ്റ് മിഡിൽടൺ തുടങ്ങി രാജകുടുംബാംഗങ്ങളെല്ലാം ആഷോഘങ്ങളുടെ ഭാഗമാകും.

രാ​ജ​കീ​യ​ ​പ​ദ​വി​ക​ൾ​ ​ഉ​പേ​ക്ഷി​ച്ച് ​യു.​എ​സി​ലേ​ക്ക് ​താ​മ​സം​ ​മാ​റി​യ ചെറുമകൻ​ ​ഹാ​രി​യെ​യും​ ​ഭാ​ര്യ​ ​മേ​​​ഗ​നും പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുക്കുമെങ്കിലും​ ​ബ്രി​ട്ടീഷ് ​സൈ​ന്യ​ത്തി​ന്റെ​ ​‘​ട്രൂ​പ്പിംഗ് ​ദ ​ക​ള​ർ​" ​ന​ട​ക്കു​മ്പോ​ൾ​ ​ബാ​ൽ​ക്ക​ണി​യി​ൽ​ ​രാജകുടുംബാംഗങ്ങൾക്കൊപ്പം നിൽക്കാൻ ഇരുവർക്കും അ​നു​മ​തി​യില്ല. ലൈംഗികാപവാദ കേസിന്റെ പശ്ചാത്തലത്തിൽ പദവികൾ നഷ്ടമായതിനാൽ രാജ്ഞിയുടെ മകൻ ആ​ൻ​ഡ്രൂ​ ​രാ​ജ​കു​മാ​ര​നും അനുമതിയില്ല. രാജ്ഞിയ്ക്ക് പുറമേ 17 രാജകുടുംബാംഗങ്ങൾ ബാൽക്കണിയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യും.

ഫെബ്രുവരിയിൽ കൊവിഡ് പോസിറ്റീവായ രാജ്ഞിയ്ക്ക് നിലവിൽ നടക്കാനും മറ്റും ബുദ്ധിമുട്ടുകളുള്ളതിനാൽ പല പൊതുപരിപാടികളും ഒഴിവാക്കിയിരുന്നു. എ​ലി​സ​ബ​ത്ത് ​രാ​ജ്ഞി​യു​ടെ​ ​ഭ​ർ​ത്താ​വ് ​ഫി​ലി​പ്പ് ​രാ​ജ​കു​മാ​ര​ൻ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 99​-ാം​ ​വ​യസിലാ​ണ് ​അ​ന്ത​രി​ച്ച​ത്.​

 ഇന്നത്തെ പരിപാടികൾ

 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് രാജ്ഞിയുടെ ഔ​ദ്യോ​ഗി​ക​ ജന്മദിന ​മി​ലി​ട്ട​റി​ ​പ​രേ​ഡ് ( ട്രൂപ്പിംഗ് ദ കളർ ). 1,200 ലേറെ സൈനികർ പങ്കെടുക്കും. കുതിരകൾ, സംഗീതജ്ഞർ തുടങ്ങിയവർ അണിനിരക്കും. മിലിട്ടറി ജെറ്റുകളുടെ ഫ്ലൈ പാസ്റ്റ്

 ബ്രിട്ടണിലുടനീളം 1,500 ലേറെ ദീപ സ്തംഭങ്ങൾ തെളിയിക്കും

 54 കോമൺവെൽത്ത് തലസ്ഥാനങ്ങളിലും രാജ്ഞിയ്ക്ക് ആദരമായി വിളക്കുകൾ തെളിയും

 തെംസ് നദിയ്ക്ക് കുറുകെയുള്ള 9 പാലങ്ങൾ അടക്കം ബ്രിട്ടണിലെ ചരിത്ര സ്മാരകങ്ങൾ പ്രകാശഭരിതമാകും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.