ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ലാഹോറിൽ ഗുൽബർഗിലുള്ള കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ആളപായമില്ല. മൂന്നാം നിലയിലെ ഫാർമസി സ്റ്റോറിലാണ് ഇന്നലെ പുലർച്ചെ 5 മണിയ്ക്ക് തീപിടിത്തമുണ്ടായത്. കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കത്തിനശിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |