നെയ്റോബി : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബർകിനാ ഫാസോയിൽ റോഡിലൂടെ കടന്നുപോയ വാഹനവ്യൂഹം ഐ.ഇ.ഡി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച് 35 സിവിലിയൻമാർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ബുർസാംഗയ്ക്കും ജിബോയ്ക്കുമിടയിലെ റോഡിലായിരുന്നു സ്ഫോടനം. തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ പതിവായ മേഖലയാണിത്. അൽക്വ ഇദയോ ഐസിസുമായോ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പാകാം ഈ ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |