ശ്രീനാരായണഗുരു കോളേജിൽ ആശാൻ പ്രഭാഷണം
Saturday 04 February 2023 12:05 AM IST
കോഴിക്കോട് : ശ്രീനാരായണഗുരു കോളേജ് മലയാളം അസോസിയേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് 'ഹാ, പുഷ്‌മേ' എന്ന പേരിൽ ആശാൻ പ്രഭാഷണം സംഘടിപ്പിച്ചു. സാഹിത്യകാരൻ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.കുമാർ എസ്.പി അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ.ദീപേഷ് കരിമ്പുങ്കര, ബോട്ടണി വിഭാഗം മേധാവി ലസിത കെ.ആർ , സംസ്‌കൃത വിഭാഗം മേധാവി ഡോ.സന്തോഷ് സി.ആർ. അസി. പ്രൊഫസർമാരായ ഡോ.ബിന്ദു എം.കെ, ഡോ.അനുസ്മിത.എൻ , കോളേജ് യൂണിയൻ വൈസ് ചെയർമാൻ ആദിത്യ.പി., യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഗായത്രി.കെ, മലയാളം അസോസിയേഷൻ സെക്രട്ടറി ഇതിഹാസ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.