ഇന്റർ കോളേജ്   ക്വിസ് മത്സരം

Saturday 04 February 2023 12:05 AM IST
s

കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജ് സുവോളജി ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള വനം-വന്യജീവി ഇന്റർ കോളേജ് ക്വിസ് മത്സരം നടത്തി. പ്രിൻസിപ്പൽ ഡോ.സച്ചിൻ പി ജെയിംസ് , ഡിപ്പാർട്ടുമെന്റ് ഹെഡ് ഡോ.സന്തോഷ് ശ്രീവിഹാർ , ക്വിസ്‌ മാസ്റ്റർ മൃദുൽ .എം. മഹേഷ് വിദ്യാർത്ഥി പ്രതിനിധികളായ അനന്ദു.ഒ.വി, ആനിസ് ജോസിയ ഹെർമൻ , നിഹാരിക എന്നിവർ പ്രസംഗിച്ചു. മഹാദേവ് നമ്പ്യാർ- വിഘ്നേഷ് നമ്പ്യാർ ടീം ഒന്നാം സ്ഥാനവും ഷിന്റു മാത്യു - ശരത് ടീം രണ്ടാം സ്ഥാനവും വിവേക് - വിഷ്ണു ടീം മൂന്നാം സ്ഥാനവും നേടി .

Advertisement
Advertisement