കോർപ്പറേഷൻ ആരോഗ്യ മേള
Saturday 04 February 2023 12:02 AM IST
കോഴിക്കോട്: 'എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശത്തിൽ കോർപ്പറേഷൻ സംഘടിപ്പിച്ച ആരോഗ്യ മേള എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ.സ്കൂളിലെ പഴയ കെട്ടിടത്തിൽ നടന്നു. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഫിനിഷാ സന്തോഷ്, സരിത പറയേരി, ഡോ.എ.ശശികുമാർ, മുസ്തഫ കെ.എ, ഉല്ലാസ് കുമാർ, ബൈജു മേരിക്കുന്ന്, പ്രശാന്ത് കുമാർ ,സുബൈർ പ്രേം ദാസ്, അംബിക തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലറും ആരോഗ്യമേളയുടെ ചെയർമാനുമായ ടി.കെ.ചന്ദ്രൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സി.കെ രജിത് കുമാർ നന്ദിയും പറഞ്ഞു.