ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് : മേഘയ്ക്കും അഭിറാമിനും സ്വർണം

Friday 03 February 2023 8:56 PM IST

ഭോപ്പാൽ : മധ്യപ്രദേശിൽ നടക്കുന്ന 4-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന് രണ്ട് സ്വർണമെഡലുകൾ. വനിതകളുടെ 200 മീറ്റർ കനോയിംഗ് സിംഗിൾസിൽ മേഘ പ്രദീപും അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ 400 മീറ്ററിൽ പി. അഭിരാമുമാണ് സ്വർണം നേടിയത്. 100 മീറ്ററിൽ എസ്. മേഘയും, ഷോട്ട് പുട്ടിൽ വി.എസ് അനുപ്രിയയും വെള്ളി മെഡൽ സ്വന്തമാക്കി.

ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ കേരളത്തിന്റ പവിത്ര നവീൻ വെങ്കല മെഡൽ നേടി. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഉത്തർപ്രദേശ് താരം ഗാർഗിയെയാണ് പവിത്ര തോൽപ്പിച്ചത്. സ്കോർ 21-11,21-17. ഇത്തവണ ഖേലോ ഇന്ത്യയിൽ ബാഡ്മിന്റണിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക താരമാണ് പവിത്ര നവീൻ.

മെഡൽപ്പട്ടികയിൽ കേരളം 6-ാം സ്ഥാനത്താണ്.