മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺ. കരിങ്കൊടി
Saturday 04 February 2023 12:20 AM IST
ആലുവ: ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിവീശി. ഇന്നലെ വൈകിട്ട് 6.45ഓടെ ആലുവ ബൈപ്പാസിന് സമീപമാണ് സംഭവം. കേന്ദ്ര - സംസ്ഥാന ബഡ്ജറ്റുകൾക്കെതിരെ പമ്പ് കവലയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ആലുവയിലേക്ക് വരുന്ന വിവരം ലഭിച്ചത്. നേതാക്കൾ ബൈപ്പാസിലേക്ക് എത്തിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി ബൈപ്പാസ് വഴി ആലുവ പാലസിലേക്ക് എത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി. ആന്റോ, ജിൻഷാദ് ജിന്നാസ്, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, ആൽഫിൻ രാജൻ എന്നിവരാണ് കരിങ്കൊടി വീശിയത്. ഇവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.