ബഡ്ജറ്റ്: കോൺഗ്രസ് കരിദിനം ഇന്ന്
Saturday 04 February 2023 12:33 AM IST
തിരുവനന്തപുരം: ബഡ്ജറ്റിലെ ജനദ്റോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെ.പി.സി.സി ഭാരവാഹിയോഗം തീരുമാനിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികൾ. വൈകിട്ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം. കേരള ചരിത്രത്തിൽ ഇതുപോലൊരു നികുതി വർദ്ധന ഉണ്ടായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. അതിനാൽ കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രക്ഷോഭമാകും നടത്തുക. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.