കണ്ണൂർ ജനശതാബ്ദി കൊല്ലം വരെ
Saturday 04 February 2023 12:35 AM IST
തിരുവനന്തപുരം: കൊച്ചുവേളിയിൽ റെയിൽവേ ട്രാക്കിൽ എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി 4,6,9 തീയതികളിൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. മടക്കസർവീസും കൊല്ലത്തു നിന്നായിരിക്കും.
കൊല്ലത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള എക്സ്‌പ്രസും തിരിച്ചുള്ള സർവീസും ഇന്നും നാളെയും തിങ്കളാഴ്ചയും വ്യാഴാഴ്ചയും റദ്ദാക്കി. കൊച്ചുവേളിയിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് നാഗർകോവിലിലേക്കുള്ള എക്സ്‌പ്രസ് 4,5,6,9 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.