കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിക്ക് പ്രത്യേക കമ്പനി

Saturday 04 February 2023 3:36 AM IST

തിരുവനന്തപുരം: കൊച്ചി-പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോറിന് പ്രത്യേക കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 3,000 കോടി നിക്ഷേപമുള്ള പദ്ധതിയുടെ നടത്തിപ്പ് കെ.എസ്.ഐ.ഡി.സിയും കിൻഫ്രയും സംയുക്തമായാണ്.

ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായുള്ള കൊച്ചി-പാലക്കാട് ഇടനാഴി സാമ്പത്തിക, തൊഴിൽ മേഖലകളിൽ പരമാവധി വളർച്ച കൈവരിക്കാൻ സഹായകമാവും.

₹10,000 കോടി

പാലക്കാട്ട് പദ്ധതിയുടെ ഒന്നാംഘട്ടമായി 10,000 കോടിയുടെ നിക്ഷേപം ആകർഷിക്കാനും അഞ്ച് വർഷത്തിനുള്ളിൽ 22,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ സാധിക്കും.

2,000 ഏക്കർ

പദ്ധതിക്ക് 2,000 ഏക്കർ കിൻഫ്ര കണ്ടെത്തിയിട്ടുണ്ട്. 1,000 ഏക്കർ പ്ളാൻ ഫണ്ട് ഉപയോഗിച്ചും ബാക്കി കിഫ്ബി ഫണ്ട് ഉപയോഗിച്ചും ഏറ്റെടുക്കും. നടപ്പു സാമ്പത്തിക വർഷം 200 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.

Advertisement
Advertisement