പി.ഭാസ്കരന്റെ ഭാര്യ ഇന്ദിര ഭാസ്കരൻ നിര്യാതയായി

Saturday 04 February 2023 12:45 AM IST

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും സംവിധായകനുമായ പി.ഭാസ്കരന്റെ ഭാര്യ ജവഹർ നഗർ (ജി 5)​ പുലരിയിൽ ഇന്ദിര ഭാസ്കരൻ (85)​ നിര്യാതയായി. മക്കൾ: രാധിക (തൂലിക ചിൽഡ്രൻസ് പബ്ളിഷിംഗ് കമ്പനി), രാജീവ് (പ്രൊഫ. എമിറേറ്റ്സ്, ഐസർ ഇൻസ്റ്റിറ്റ്യൂട്ട്, വിതുര), വിനയൻ (എഴുത്തുകാരൻ, ബംഗളൂരു), അജിത് (പ്രൊഫ. ഏഷ്യൻ സ്കൂൾ ഒഫ് ജേർണലിസം). മരുമക്കൾ: ശശി​കുമാർ (മാദ്ധ്യമപ്രവർത്തകൻ, നടൻ), മീനാക്ഷി​ (പ്രൊഫ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയ്ഞ്ച്, ബംഗളൂരു), രേഖ മേനോൻ (അവതാരക, കോർപ്പറേറ്റ് പ്രൊഫഷണൽ). സംസ്കാരം ഇന്ന് രാവി​ലെ 8.30ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.