കേന്ദ്രമന്ത്രി വി.മുരളീധരൻ ശ്രീലങ്കയിലേക്ക്

Saturday 04 February 2023 12:52 AM IST

ന്യൂഡൽഹി: ഇന്ന് നടക്കുന്ന ശ്രീലങ്കയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പങ്കെടുക്കും.സന്ദർശനത്തിനിടെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുമായും വിദേശകാര്യമന്ത്രി എം.യു.എം.അലി സാബ്രിയുമായും ചർച്ച നടത്തും. ശ്രീലങ്കയിലെ ഇന്ത്യൻ സമൂഹവുമായും വി.മുരളീധരൻ കൂടിക്കാഴ്ച നടത്തും. ഇന്ത്യ -ശ്രീലങ്ക നയതന്ത്രബന്ധത്തിന്റെ 75-ാം വർഷമാണിത്.