ശ്രീനാരായണ പഠനകേന്ദ്രത്തിന് 35 ലക്ഷം

Saturday 04 February 2023 12:52 AM IST

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന് 35 ലക്ഷം രൂപ അനുവദിച്ചു. കണ്ണൂർ പെരളശേരി എ.കെ.ജി മ്യൂസിയത്തിന് 6 കോടിയും കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമല സ്‌ക്വയർ നിർമ്മിക്കാൻ 5 കോടിയും നീക്കിവച്ചു.കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമിക്ക് 15 ലക്ഷം അനുവദിച്ചു. കെ.എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തിയേറ്ററുകളിൽ ആധുനിക വത്കരണം, ഒ.ടി.ടി പ്ലാറ്റ്ഫോം, സിനിമാ നിർമ്മാണം എന്നിവയ്ക്കായി 17 കോടിയും സംഗീത നാടക അക്കാ‌ഡമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തിനും സാഹിത്യ അക്കാഡമിയുടെ മലയാളം സാഹിത്യോത്സവത്തിനും ഒരു കോടി വീതവും നീക്കിവച്ചു.