വന്യജീവി ആക്രമണം: 30.85 കോടി

Saturday 04 February 2023 4:53 AM IST

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനും റാപിഡ് റെസ്പോൺസ് ടീമുകൾ താത്കാലികമായി രൂപീകരിക്കുന്നതിനും 30.85 കോടി ഉൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്ക് 50.85 കോടി രൂപ അനുവദിച്ചു.

 വനമേഖലയിലെ വിവിധ പദ്ധതികൾക്ക് നബാർഡ് വായ്‌പ ഉൾപ്പെടെ 241.66 കോടി.  വന സംരക്ഷണത്തിന് 26 കോടിയും ജനപങ്കാളിത്തത്തോടെ ശാസ്ത്രീയ വന മാനേജ്‌മെന്റ് നടപ്പാക്കാൻ 50 കോടിയും.  വനാതിർത്തി ആധുനികരീതിയിൽ തിട്ടപ്പെടുത്താനും കൈയേറ്റം തടയാനും 28 കോടി

 ജൈവ വൈവിദ്ധ്യ സംരക്ഷണത്തിന് 10 കോടി, പിണറായിയിലെ കാർഷിക വൈവിദ്ധ്യ കേന്ദ്രം, വെള്ളായണിയിലെ കാർഷിക ജൈവ വൈവിദ്ധ്യ പ്രവർത്തനം എന്നിവ അടുത്ത വർഷം. ഇക്കോ ടൂറിസം പദ്ധതികൾക്ക് 7 കോടി പ്രോജക്ട് എലിഫന്റ് പദ്ധതിക്ക് 5.20 കോടി. കോട്ടൂരിൽ ലോകോത്തര നിലവാരത്തിൽ ആന പുനരധിവാസ കേന്ദ്രത്തിന് ഒരു കോടി 16 വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾക്ക് 4.76 കോടി പ്രോജക്ട് ടൈഗർ പദ്ധതിക്ക് 6.70 കോടി, ദേശീയ വനവത്കരണത്തിന് 4 കോടി, തൃശൂർ പുത്തൂരിൽ സുവോളജിക്കൽ പാർക്കിന് 6 കോടി.

ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി

 ശബരിമലയിൽ കുടിവെള്ള വിതരണത്തിന് 10 കോടി  പമ്പ-ഹിൽടോപ്പ് സുരക്ഷ പാലത്തിന് 2 കോടി  നിലയ്ക്കൽ കോർ ഏരിയ വികസനത്തിന് 2.50 കോടി പമ്പ മുതൽ സന്നിധാനം വരെ ഔഷധ കുടിവെള്ള വിതരണത്തിന് 2 കോടി  എരുമേലി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 10 കോടി