മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പ്

Saturday 04 February 2023 1:54 AM IST

തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് പദ്ധതിയിലൂടെ പരമാവധി 100 തൊഴിൽ ദിനങ്ങളെന്ന കണക്കിൽ ഒരുലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ബഡ്ജറ്റിൽ ലക്ഷ്യമിടുന്നു. ഈ പദ്ധതിക്കായി 5കോടിയും മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് നൈപുണ്യവികസനത്തിനായി 84.60കോടിയും വകയിരുത്തി.

നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സിന്റെ പ്രവർത്തനങ്ങൾക്കായി ........25 കോടി. മടങ്ങിവരുന്നപ്രവാസികളുടെ ക്ഷേമത്തിനായി ........50 കോടി സാന്ത്വന പദ്ധതിക്ക് ........33കോടി നോൺ റസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് മുഖേനയുള്ള ക്ഷേമ പദ്ധതികൾക്ക് ........15 കോടി എയർപോർട്ടുകളിൽ നോർക്ക എമർജൻസി ആംബുലൻസ് സേവനത്തിന് ........60 ലക്ഷം ലോക കേരളസഭയുടെ പ്രായോഗിക ശുപാർശകളും പ്രദേശിക യോഗങ്ങളും നടപ്പാക്കാൻ ........2.50 കോടി മാവേലിക്കരയിൽ ലോക കേരളകേന്ദ്രം സ്ഥാപിക്കാൻ ........1 കോടി നോർക്ക ശുഭയാത്ര പദ്ധതിക്ക്........2 കോടി

പബ്ലിക് സർവീസ് കമ്മീഷന് 9.38 കോടി

പി.എസ്.സിയുടെ കമ്പ്യൂട്ടർവത്കരണ പ്രവർത്തനങ്ങൾക്കും പുതിയ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുമായി 3.38 കോടിയും ജില്ലാ പി.എസ്.സി ഓഫീസുകൾക്ക് കെട്ടിടം നിർമ്മിക്കാൻ 6കോടി രൂപയും നീക്കിവച്ചു.