കടലിലെ കാഴ്ചകളുമായി സി.എം.എഫ്.ആർ.ഐ

Saturday 04 February 2023 12:56 AM IST

കൊച്ചി: 76ാം സ്ഥാപകദിനത്തിൽ കടലിലെ കൗതുക കാഴ്ചകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ).

മ്യൂസിയം, വിവിധ പരീക്ഷണശാലകളിലൊരുക്കിയ പ്രദർശനം, മറൈൻ അക്വേറിയം എന്നിവയാണ് സന്ദർശകരെ ആകർഷിച്ചത്. രാജകീയ പ്രൗഢിയും ഭീമൻ രൂപവുമുള്ളതിനാൽ ചക്രവർത്തിമത്സ്യം എന്ന് വിളിക്കുന്ന ഹംപ് ഹെഡ് റാസ് ആയിരുന്നു മ്യൂസിയത്തിലെ പ്രധാന ആകർഷണം. പവിഴദ്വീപുകൾക്ക് സമീപം കാണപ്പെടുന്ന 35 കിലോ ഭാരം വരുന്ന ഈ മത്സ്യം വംശനാശ ഭീഷണിയിലാണ്. കടൽ മുയൽ, കടൽ പശു, കടൽ സസ്യങ്ങൾ, കടൽ പാമ്പുകൾ, വിഷ മത്സ്യങ്ങൾ തുടങ്ങിയവയും മ്യൂസിയത്തിൽ ഒരുക്കിയിരുന്നു. ലൈബ്രറിയും സന്ദർശകർക്കായി തുറന്നിരുന്നു. സി.എം.എഫ്.ആർ.ഐയുടെ പഠനപ്രവർത്തനങ്ങളെ കുറിച്ച് ഗവേഷകർ വിശദീകരിച്ചു.

Advertisement
Advertisement