ബഡ്‌ജറ്റും കുടുംബവും

Saturday 04 February 2023 4:56 AM IST

മുത്തച്‌ഛൻ-മുത്തശ്ശി

ചെലവ് കൂടുന്നതിനനുസരിച്ച് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാത്തതിൽ സങ്കടം.

അച്‌ഛൻ (സംരംഭകൻ/പ്രവാസി)​

പെട്രോൾ,​ ഡീസൽ വില വർദ്ധന ഉൾപ്പെടെ പോക്കറ്റ് കാലിയാക്കും. സ്‌റ്റാർട്ടപ്പ്,​ എം.എസ്.എം.ഇ എന്നിവയ്ക്ക് മികച്ച പിന്തുണ. പ്രവാസലോകത്തുനിന്ന് മടങ്ങിയെത്തിയവർക്ക് തൊഴിൽ കണ്ടെത്താനും തൊഴിൽവിപുലീകരണത്തിനും വായ്‌പാസഹായം ഉൾപ്പെടെ പദ്ധതികൾ.

അമ്മ (സംരംഭക/വീട്ടമ്മ/ഐ.ടി പ്രൊഫഷണൽ)​

ഇന്ധനവില വർദ്ധന ഉൾപ്പെടെ കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിക്കും. വനിതാസഹകരണ സംഘങ്ങൾക്കും വനിതാഫെഡിനും സഹായം. തൊഴിലുറപ്പ് പദ്ധതിക്കുള്ള അധികവിഹിതം നേട്ടം. വർക്ക് നിയർ ഹോം പദ്ധതി ഐ.ടി പ്രൊഫഷണലുകൾക്ക് ഗുണകരം.

മകൻ/മകൾ (വിദ്യാർത്ഥി)​

വിദ്യാഭ്യാസ നിലവാരം ഉയരും. യൂണിഫോം സൗജന്യം. വിദേശത്ത് ഗവേഷണത്തിന് സ്കോളർഷിപ്പ്. ഉച്ചഭക്ഷണം ആകർഷകമാകും. അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും.