പൊലീസിന് 150.9 കോടി
Saturday 04 February 2023 12:57 AM IST
തിരുവനന്തപുരം: പൊലീസിന്റെ ആധുനികവത്കരണത്തിന് 152.9കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് 15കോടി, ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം മെച്ചപ്പെടുത്താൻ 1.8കോടി, ജനമൈത്രി സുരക്ഷാ പദ്ധതിക്ക് 4.4കോടി, സൈബർ സുരക്ഷയ്ക്ക് 4കോടി, ഫോറൻസിക് വിഭാഗം ശക്തിപ്പെടുത്താൻ 5കോടി എന്നിങ്ങനെ വകയിരുത്തി. നിർഭയ പദ്ധതിക്കായി 10കോടിയാണ് നീക്കിവച്ചത്. ജയിലുകളുടെ ഭരണവും നടത്തിപ്പും ആധുനികവത്കരിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും 13 കോടി വകയിരുത്തി. തടവുകാരുടെ പുനരധിവാസത്തിന് 8 കോടിയുണ്ട്.