എക്കോ കെയർ ആംബുലൻസ് കൈമാറി

Saturday 04 February 2023 12:58 AM IST

കൊച്ചി: ഹൈക്കോടതി പരിസരത്ത് അപകടങ്ങളുണ്ടാകുന്ന സമയത്ത് അടിയന്തര സേവനം നൽകുന്നതിന് അത്യാധുനിക എക്കോ കെയർ ആംബുലൻസ് ഹൈക്കോടതിക്ക് സംഭാവന ചെയ്ത് കേരള ഹൈക്കോർട്ട് എംപ്ലോയീസ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. സംഘം പ്രസിഡന്റ് ആർ. കിഷോർ കുമാറിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ താക്കോൽ ഏറ്റുവാങ്ങി. ഹൈക്കോടതി ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രൻ, എസ്.വി. ഭാട്ടി, രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാർ, രജിസ്ട്രാർ അഡ്മിനിസ്‌ട്രേഷൻ എ.വി.പ്രദീപ് കുമാർ, സംഘം വൈസ് പ്രസിഡന്റ് പി.ബി. ആസാദ്, സെക്രട്ടറി എം.ബി. ബിജി തുടങ്ങിയവർ പങ്കെടുത്തു.