പിന്നാക്ക കോർപ്പറേഷന് 16 കോടി

Saturday 04 February 2023 1:59 AM IST

തിരുവനന്തപുരം; പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 16 കോടി അനുവദിച്ചപ്പോൾ മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന് 38.05 കോടി വകയിരുത്തി. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന് ഓഹരി മൂലധനായി 13കോടി നീക്കിവച്ചു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളർഷിപ്പിന് 6.52 കോടിയും വകയിരുത്തി.