റവന്യു ഓഫീസുകൾ സ്മാർട്ടാക്കാൻ 48 കോടി
Saturday 04 February 2023 1:01 AM IST
തിരുവനന്തപുരം: റവന്യു ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കി മാറ്റുന്നതിന് ബഡ്ജറ്റിൽ 48 കോടി അനുവദിച്ചു. വകുപ്പിന്റെ ആധുനികവത്കരണത്തിനും കമ്പ്യൂട്ടർവത്കരണത്തിനുമായി 26.50 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ഭൂരേഖ സേവന സംവിധാനങ്ങളുടെ സംയോജനത്തിന് 7.50 കോടി വകയിരുത്തി.