സ്കൂൾ ഭക്ഷണത്തിന് 344 കോടി, അദ്ധ്യാപകരുടെ കടം തീരില്ല

Saturday 04 February 2023 1:03 AM IST

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് വകയിരുത്തിയ 344.64 കോടി രൂപ അപര്യാപ്തം. കഴിഞ്ഞ തവണ 342.64 കോടി നൽകിയിരുന്നു. മുട്ടയും പാലും അടക്കം നൽകാൻ 248 കോടി അധികമായി വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അധികം അനുവദിച്ചത് വെറും 2കോടി മാത്രം.

കടംവാങ്ങിയും സ്വന്തം പണം ചെലവഴിച്ചുമാണ് ഹെഡ്മാസ്റ്റർമാരും അദ്ധ്യാപകരും പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ അവസ്ഥ തുടരും. പ്രതിവർഷം ഒരു സ്കൂൾ വിദ്യാർത്ഥിക്കു വേണ്ടി 50,000 രൂപയാണ് നീക്കിവയ്ക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ

. ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന് 816.79 കോടി

. സ്‌കൂൾ അടിസ്ഥാന വികസനത്തിന് 95 കോടി . സൗജന്യ യൂണിഫോമിന് 140 കോടി . ഓട്ടിസം പാർക്കിന് 40 ലക്ഷം . സർക്കാർ ഹയർ സെക്കൻഡറിക്ക് 65 കോടി . സമഗ്ര ശിക്ഷാ അഭിയാന് 60 കോടി

. ട്രാൻസ്ലേഷണൽ ഗവേഷണത്തിന് 10 കോടി

. മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങാൻ 14 കോടി

. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് 19 കോടി

. ഗസ്റ്റർ ലക്ചറർമാരുടെ പ്രതിഫലം വർദ്ധിപ്പിക്കും.