ഫെയ്‌സ് ഫൗണ്ടേഷൻ മന്ദിരോദ്ഘാടനം
Saturday 04 February 2023 12:04 AM IST
കൊച്ചി: പ്രൊഫ. എം.കെ. സാനു ചെയർമാനായി എറണാകുളം മുല്ലശേരി കനാൽ റോഡിൽ പ്രവർത്തിക്കുന്ന ഫെയ്‌സ് ഫൗണ്ടേഷൻ ആസ്ഥാനം ഗാന്ധിനഗറിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിന് സമീപത്തേക്ക് മാറ്റുന്നു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തരയ്ക്ക് കളക്ടർ ഡോ. രേണുരാജ് നിർവഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ മുഖ്യാതിഥിയാകും. ഫെയ്‌സ് മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ അദ്ധ്യക്ഷനാകും. വൈസ് ചെയർമാൻ ഡോ.ടി. വിനയകുമാർ, സെക്രട്ടറി സുഭാഷ് ആർ. മേനോൻ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.