ചെനുവിൽ സുബ്രഹ്മണ്യ ക്ഷേത്രം തേർപൂജ മഹോത്സവം കൊടിയേറി

Saturday 04 February 2023 12:03 AM IST
ചെനുവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഊരാളൻ കറപ്പൻ മാസ്റ്റർ കൊടിയേറ്റം നടത്തി

പരപ്പനങ്ങാടി: ചെനുവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഊരാളൻ കറപ്പൻ മാസ്റ്റർ കൊടിയേറ്റം നടത്തി. തേർപൂജ മഹോത്സവം 10ന് വിപുലമായ പരിപാടികളോടെ നടത്തും. തായമ്പക, ചെണ്ടമേളം, ഗാനമേള, നൃത്തനൃത്യങ്ങൾ, വിവിധ കലാപരിപാടികൾ, ആത്മീയ പ്രഭാഷണം തുടങ്ങിയവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.

ഉത്സവ ചടങ്ങുകൾക്ക് പത്മശ്രീ ബാലൻ പൂതേരി, ക്ഷേത്ര കുടുംബ കമ്മിറ്റി പ്രസിഡന്റ് പൂതേരി ശിവാനന്ദൻ, ഉത്സവ കമ്മിറ്റി പ്രസിഡന്റ് ദേവദാസൻ ആമക്കോടൻ, ക്ഷേത്ര കുടുംബ കമ്മിറ്റി സെക്രട്ടറി സന്തോഷ് പൂതേരി, ഷാജി, ഷിജിത്ത്, ദിവ്യ, ചാത്തുകുട്ടി, ദാമോദരൻ, ആക്കുട്ടി, സുകുമാരൻ എന്നിവരാണ് നേതൃത്വമേകുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്. തിങ്കളും വെള്ളിയും പൂജ നടക്കുന്നു. പൂതേരി തറവാടിന്റെ ക്ഷേത്രമാണെങ്കിലും ദേശത്തെ ഉത്സവമായാണ് കൊണ്ടാടുന്നത്. ഒരാഴ്ച വൃതമെടുത്താണ് നാട്ടുകാർ താലപ്പൊലിയെടുക്കുന്നത്.

Advertisement
Advertisement