ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിന് ഏഷ്യൻ റെക്കാഡ്

Saturday 04 February 2023 12:05 AM IST

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 17.90 മീറ്റർ നീളത്തിലും 10.15 മീറ്റർ വീതിയിലും പെയിന്റും കളർ പൊടിയും ഉപയോഗിച്ച് ഡോ. ബി.ആർ. അംബേദ്കറുടെ ഏറ്റവും വലിയ ഛായാചിത്രവും 22.5 മീറ്റർ നീളവും 17.39 മീറ്റർ വീതിയും ഉള്ള ഭരണഘടനാ ആമുഖവും ഉൾപ്പെടെ ആകെ 32.35 മീറ്ററിൽ ചിത്രരചന നടത്തിയതിന് ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിന് യൂണിവേഴ്‌സൽ റെക്കാഡ് ഫോറം (യു.ആർ. എഫ്) ഏഷ്യൻ റെക്കാഡ് ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് സമ്മാനിക്കും. ടി.ജെ.വിനോദ് എം.എൽ.എ സർട്ടിഫിക്കറ്റ് ദാന ചടങ്ങിൽ പങ്കെടുക്കും.