റാന്നി​യി​ൽ 19 പ്രവൃത്തികൾ

Saturday 04 February 2023 12:05 AM IST

ഇട്ടിയപ്പാറ - ഒഴുവൻപാറ ജണ്ടായിക്കൽ - വടശ്ശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചതാണ് ബഡ്ജറ്റി​ൽ റാന്നി​യുടെ പ്രധാനനേട്ടം. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ സമർപ്പിച്ച 19 പ്രവർത്തികളും ബഡ്ജറ്റ് ടോക്കൺ പ്രൊവിഷനിൽ ഇടം തേടി. റാന്നി ടൂറിസം സർക്യൂട്ട്, വടശേരിക്കര ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും, തുലാപ്പള്ളി ട്രൈബൽ ആശുപത്രി, കടുമീൻചിറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം, എഴുമറ്റൂർ കൃഷാഭവന് കെട്ടിടം, വെച്ചൂച്ചിറ മൂല്യ വർദ്ധിത ക്ഷീരോത്പ്പന്ന യൂണിറ്റ്, റാന്നി സമഗ്ര കാർഷിക വികസന പദ്ധതി, കോട്ടാങ്ങൽ ആശുപത്രി കെട്ടിടം, മഠത്തുംമൂഴി മഠത്തിൽ തോട്ടിൽ പാലവും റിംഗ് റോഡും ,ബാസ്റ്റോ റോഡ്, റാന്നി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ് പുതിയ കെട്ടിടം, റാന്നി ട്രാഫിക് പൊലീസ് സ്റ്റേഷൻ, റാന്നി സ്കിൽ പാർക്ക് രണ്ടാംഘട്ടം, വനമേഖലയിൽ സോളാർ വേലിയും വന്യമൃഗ ശല്യം തടയാനുള പദ്ധതികളും, കാഞ്ഞീറ്റുകര സി.എച്ച്.സി കെട്ടിടം, ചെറുകോൽ എഫ്.എച്ച്.സിക്ക് കെട്ടിടം, റാന്നി ടൗൺ പ്ലാനിംഗ് ,പെരുമ്പെട്ടി ഗവ.എൽ.പി സ്കൂൾ കെട്ടിടം, വെച്ചൂച്ചിറ പി.എച്ച്.സി ക്ക് കെട്ടിടം എന്നിവയാണ് ബഡ്ജറ്റിൽ ഇടം നേടിയ മറ്റു പ്രവർത്തികൾ . ഇട്ടിയപ്പാറ ടൗണിൽ നിന്ന് ആരംഭിച്ച് ഒഴുവൻപാറ വരെയും ഒഴുവൻപാറ - ജണ്ടായിക്കൽ , രണ്ടായിക്കൽ - ബംഗ്ലാം കടവ് - വടശ്ശേരിക്കര വരെയുമാണ് 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്.