ഇൻഷുറൻസ് പരിഷ്‌ക്കരണ നടപടികൾ പിൻവലിക്കണം

Saturday 04 February 2023 12:05 AM IST
ഇൻഷുറൻസ് പരിഷ്‌ക്കരണ നടപടികൾ പിൻവലിക്കണം

തിരൂർ: എൽ.ഐ.സി ഏജന്റുമാരുടെ തൊഴിലിനേയും നിലനിൽപ്പിനേയും പ്രതികൂലമായി ബാധിക്കുന്ന ഐ.ആർ.ഡി.എയുടെ ഇൻഷുറൻസ് പരിഷ്‌ക്കരണ നടപടികൾ പിൻവലിക്കണമെന്ന് ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ തിരൂർ ബ്രാഞ്ച് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.ജൻസി അദ്ധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ കോഴക്കോട് ഡിവിഷൻ പ്രസിഡന്റ് സി.ഒ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി എം.പി.അയ്യപ്പൻ മുതിർന്ന ഏജന്റ്മാരെ ആദരിച്ചു. ജില്ലാ എൽ.ഐ.സി ഏജന്റ്സ് സഹകരണ സംഘം പ്രസിഡന്റ് ഗോപികണ്ടൻചിറ, പി.ടി.മോഹനൻ, അരവിന്ദാക്ഷൻ അതളൂർ, എ.എം.നാരായണൻ, ഗീതാ മാധവൻ, അംബിക വിജയൻ, മോഹനൻ നന്നമ്പ്ര പ്രസംഗിച്ചു.