ഗുരുസാരം: സംവാദം ഇന്ന്
Saturday 04 February 2023 12:07 AM IST
കൊച്ചി: ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരൻ വിനയ ചൈതന്യ ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന 'ഗുരുസാരം' സംവാദത്തിൽ പങ്കെടുക്കും. എ ക്രൈ ഇൻ ദ വൈൽഡേർനസ് എന്ന കൃതി പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് പ്രസിദ്ധീകരിച്ചത്.
എറണാകുളം പബ്ലിക് ലൈബ്രറിയും പ്രണത ബുക്‌സും ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള സംവാദത്തിൽ ഇഗ്‌നോ അസി. റീജിയണൽ ഡയറക്ടർ ഡോ. ജലജകുമാരി, പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ. അശോക് എം. ചെറിയാൻ, സെക്രട്ടറി കെ.പി. അജിത് കുമാർ, ഷാജി ജോർജ് പ്രണത എന്നിവർ പങ്കെടുക്കും.