മയക്കുമരുന്ന്: പോരാട്ടത്തിന് 15 കോടി

Saturday 04 February 2023 1:07 AM IST

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന ഏകോപിത പ്രവർത്തനങ്ങൾക്ക് ബഡ്ജറ്റിൽ 15 കോടി വകയിരുത്തി. മയക്ക് മരുന്നിനെതിരായ സീറോ ടോളറൻസ് നയത്തിന്റെ ഭാഗമാണ് ഇത്. സർക്കാരിന്റെ ലഹരി വിമുക്തപ്രചാരണ പരിപാടിയായ വിമുക്തി-ഡീ അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് 9.43 കോടിയും വകയിരുത്തി.