വയോജനങ്ങൾക്ക് ഡേ കെയർ, ക്രഷുകൾ

Saturday 04 February 2023 4:05 AM IST

തിരുവനന്തപുരം: വയോജനങ്ങൾക്കായി ക്രഷുകളും ഡേ കെയറുകളും തുടങ്ങാൻ 10 കോടി രൂപ വകയിരുത്തി. കുട്ടികൾക്കായി കൂടുതൽ ഡേ കെയറുകൾ ഒരുക്കും. സ്ത്രീ സുരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് 14 കോടി. സാനിട്ടറി നാപ്കിനുകൾക്ക് പകരമായി മെൻസ്ട്രുവൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി. കുടുംബശ്രീക്ക് 260 കോടി.

അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും 63.50 കോടി

സൈക്കോ- സോഷ്യൽ പദ്ധതി കൂടുതൽ സ്കൂളുകളിൽ 51 കോടി
നിർഭയ പദ്ധതിക്ക് 10 കോടി

ജെൻഡർ പാർക്കിന് 10 കോടി

ട്രാൻസ് ക്ഷേമം മഴവില്ല് പദ്ധതി 5.02 കോടി

വനിത വികസന കോർപ്പറേഷന് 19.30 കോടി

പോക്സോ കേസുകൾക്കായി 28 പുതിയ കോടതികൾ 8.50 കോടി

സംയോജിത ശിശുസംരക്ഷണ പദ്ധതി 13 കോടി

വയോധികർക്കായി സായംപ്രഭ പദ്ധതി 6.8 കോടി

വയോമിത്രം പദ്ധതിക്ക് 27.50 കോടി

Advertisement
Advertisement