കെ.വി. തോമസ് എൻഡോവ്‌മെന്റ് സിംപോസിയം

Saturday 04 February 2023 12:11 AM IST

കൊച്ചി: തേവര എസ്.എച്ച് കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രൊഫ. കെ.വി. തോമസ് എൻഡോവ്‌മെന്റ് ഇന്റർനാഷണൽ സിംപോസിയം 7, 8 തീയതികളിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും .2009ലെ രസതന്ത്ര നൊബേൽ ജേതാവ് പ്രൊഫ. ഏദ ഇ. യൊനാഥ് മുഖ്യപ്രഭാഷണം നടത്തും. റൈബോസോം ഗവേഷണമേഖലയിലെ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞയായ ഡോ. ഏദ ഇസ്രയേലിലെ വിസ്മാൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ പ്രൊഫസറാണ്. കോൺഫറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന 16 മികച്ച ഗവേഷക വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകും.