തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ
Saturday 04 February 2023 12:13 AM IST
തൃപ്പൂണിത്തുറ: ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വനിത (2 എണ്ണം), പുരുഷൻ (5 എണ്ണം) ദിവസവേതന അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത എസ്.എസ്.എൽ.സി, ഡി.എ.എം.ഇയിൽ നിന്നുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. പ്രായപരിധി 50 വയസ്. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഫെബ്രുവരി ആറിന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക്: 0484 2777489, 2776043.