കുടിവെള്ള വിതരണ പദ്ധതിക്ക് 100 കോടി

Saturday 04 February 2023 1:14 AM IST

തിരുവനന്തപുരം: തിരുവനന്തപുരം,​ കൊച്ചി കോർപ്പറേഷനുകളിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതിനുള്ള കേ​ര​ള​ അ​ർ​ബ​ൻ​ വാ​ട്ട​ർ​ സ​പ്ളൈ​ ഇംപ്രൂ​വ്‌​മെ​ന്റ് പ്രോ​ജ​ക്ടിന് ബഡ്ജറ്റിൽ 100 കോടി വകയിരുത്തി. പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ തീരുമാനിച്ചതായി കേരളകൗമുദി ജനുവരി 16ന് റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ​2​5​1​1​ കോ​ടി​യാണ് ചെലവ്. ഇതിൽ 1757 കോടി എ.ഡി.ബി വിഹിതവും 753 കോടി കേരള വിഹിതവുമാണ്.