കുടിവെള്ള വിതരണ പദ്ധതിക്ക് 100 കോടി
Saturday 04 February 2023 1:14 AM IST
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതിനുള്ള കേരള അർബൻ വാട്ടർ സപ്ളൈ ഇംപ്രൂവ്മെന്റ് പ്രോജക്ടിന് ബഡ്ജറ്റിൽ 100 കോടി വകയിരുത്തി. പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ തീരുമാനിച്ചതായി കേരളകൗമുദി ജനുവരി 16ന് റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 2511 കോടിയാണ് ചെലവ്. ഇതിൽ 1757 കോടി എ.ഡി.ബി വിഹിതവും 753 കോടി കേരള വിഹിതവുമാണ്.